കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ മോട്ടോർ വാഹന വകുപ്പ് ദ്വീപുകളിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ദ്വീപ് റോഡുകളിൽ വാഹനങ്ങൾ അമിതവേഗതയിൽ ഓടിക്കുന്നത് കാൽനടയാത്രക്കാർക്കും, സ്കൂൾ കുട്ടികൾക്കും, മുതിർന്ന പൗരന്മാർക്കും വലിയ ഭീഷണിയാകുന്നുവെന്ന നിരീക്ഷണത്തെത്തുടർന്നാണ് ഈ നടപടി. ഇതിന്റെ ഭാഗമായി എല്ലാ ദ്വീപ് റോഡുകളിലും പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർമാർ ഈ വേഗപരിധി കർശനമായി പാലിക്കണമെന്ന് റോഡ് ഗതാഗത വകുപ്പ് ഡയറക്ടർ മുകുന്ദ് വല്ലഭ് ജോഷി അറിയിച്ചു.

Advertisement

​ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1988-ലെ മോട്ടോർ വാഹന നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കും. നിയമലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനും ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും ബന്ധപ്പെട്ടവർക്ക് അധികാരം നൽകിയിട്ടുണ്ട്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തരമായ നിരീക്ഷണം നടത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here