കവരത്തി: ലക്ഷദ്വീപിൽ വിവിധ ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സീപ്ലെയിൻ സർവീസിന്റെ ട്രയൽ റണ്ണുകൾ മെയ് 10 മുതൽ ആരംഭിക്കുന്നു. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലെ പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എം/എസ് സ്കൈഹോപ്പ് (M/s.Skyhop) എന്ന കമ്പനിയാണ് പരീക്ഷണ പറക്കലുകൾ നടത്തുന്നത്. ഡിജിസിഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മെയ് 10 മുതൽ 12 വരെയാണ് ട്രയൽ റണ്ണുകൾ നിശ്ചയിച്ചിരിക്കുന്നത്.

Advertisement

​മെയ് 10-ന് അഗത്തിയിൽ ആരംഭിക്കുന്ന പരീക്ഷണ പറക്കൽ 11-ന് കൽപ്പേനി, കവരത്തി എന്നീ ദ്വീപുകളിലും 12-ന് കടമത്ത്, കിൽത്താൻ എന്നിവിടങ്ങളിലും തുടരും. സീപ്ലെയിൻ സർവീസിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട ദ്വീപുകളിലെ പോർട്ട് അസിസ്റ്റന്റുമാർക്കും സിഎസ്ഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഫയർ സർവീസ്, സുരക്ഷാ ബോട്ടുകൾ, പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകർ എന്നിവരുടെ സേവനം ലാൻഡിംഗ് സമയത്തും ടേക്ക് ഓഫ് സമയത്തും ഉറപ്പാക്കും. ദ്വീപുകൾക്കിടയിലുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here