കൊച്ചി: അഗത്തിയിലെ മത്സ്യബന്ധന തൊഴിലാളികളെ സാരമായി ബാധിക്കുന്ന ട്രെന്റ് സിറ്റി പദ്ധതി കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. മത്സ്യ ബന്ധന മേഖലയിലെ തൊഴിലാളികളെ സഹകരിപ്പിച്ചു കൊണ്ട് എൻ.സി.പി(എസ്) നടത്തിയ നിയമ പോരാട്ടത്തിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ഇതോടെ പ്രഫുൽ കോഡാ പട്ടേലിന്റെ ഭരണകൂടം ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ പുറപ്പെടുവിച്ച മറ്റൊരു കിരാത നടപടി കൂടി കോടതി തടഞ്ഞിരിക്കുകയാണ്. നേരത്തെ ലക്ഷദ്വീപ് ഭരണകൂടം ഇത്തരത്തിൽ പുറത്തിറങ്ങിയ ജനങ്ങളെ ബാധിക്കുന്ന 41 ഉത്തരവുകൾ കോടതികൾ സ്റ്റേ ചെയ്തിരുന്നു.