ആന്ത്രോത്ത്: ലക്ഷദ്വീപ് ജില്ലാ മുസ്ലിം ജമാഅത്തിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ.സി അബ്ദുൽ ഖാദർ സഖാഫി (അഗത്തി) പ്രസിഡന്റായും, എ. മുഹമ്മദ് മുസ്‌തഫ (അന്ത്രോത്ത്) ജനറൽ സെക്രട്ടറിയായും, പി.സി ഇബ്രാഹിം (അഗത്തി) ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ഹംസക്കോയ സഖാഫി (കവരത്തി), മുനീർ ജൗഹരി (അമിനി), എ. അബ്ബാസ് കോയ ഹാജി (ചെത്‌ലത്ത്) എന്നിവരെയും, സെക്രട്ടറിമാരായി ഫത്തഹുല്ല (കിൽത്താൻ), മുത്ത് കോയ ഭൗതി (കൽപേനി), ഉമ്മുബ്ബള്ള റഹ്മാനി (കടമത്ത്) എന്നിവരെയുമാണ് തെരഞ്ഞെടുത്തത്.

​കൂടാതെ കേന്ദ്ര കൗൺസിലർമാരായി കെ.സി അബ്ദുൽ ഖാദർ സഖാഫി, എ. മുഹമ്മദ് മുസ്‌തഫ, പി.സി ഇബ്രാഹിം, എ. അബ്ബാസ് കോയ ഹാജി എന്നിവരെയും തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ ലക്ഷദ്വീപിലെ മുസ്ലിം ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here