കവരത്തി: മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ലക്ഷദ്വീപിൽ ഈ വർഷത്തെ വിശുദ്ധ റമദാൻ വ്രതാനുഷ്ഠാനം വെള്ളിയാഴ്ച ആരംഭിക്കും. ബുധനാഴ്ച വൈകുന്നേരം ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിച്ചുവെങ്കിലും ആകാശത്ത് ചന്ദ്രക്കല ദൃശ്യമാകാത്ത സാഹചര്യത്തിലാണ് വ്രതാരംഭം വെള്ളിയാഴ്ചയാക്കാൻ തീരുമാനിച്ചത്. ഇതുപ്രകാരം വ്യാഴാഴ്ച ശഅബാൻ മുപ്പത് പൂർത്തിയാക്കി വെള്ളിയാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ദ്വീപുകളിലെ ഖാസിമാർ ഔദ്യോഗികമായി അറിയിച്ചു.

Advertisement

​ലക്ഷദ്വീപിൽ ഇന്ന് രാത്രി മുതൽ പള്ളികളിൽ തറാവീഹ് നമസ്കാരം ആരംഭിക്കും. അയൽസംസ്ഥാനമായ കേരളത്തിൽ വ്യാഴാഴ്ച തന്നെ വ്രതാരംഭം കുറിച്ചുവെങ്കിലും, പ്രാദേശികമായി മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് ലക്ഷദ്വീപിൽ ഒരു ദിവസം വൈകി നോമ്പ് ആരംഭിക്കുന്നത്. വിശുദ്ധ മാസത്തെ വരവേൽക്കാനായി ദ്വീപുസമൂഹം ഇപ്പോൾ പൂർണ്ണമായ ഒരുക്കത്തിലാണ്. ഭക്തിനിർഭരമായ പ്രാർത്ഥനകൾക്കും ദാനധർമ്മങ്ങൾക്കുമായി വിശ്വാസികൾ തയ്യാറെടുത്തു.

ഏവർക്കും ദ്വീപ്  മലയാളിയുടെ റംസാൻ ആശംസകൾ 

LEAVE A REPLY

Please enter your comment!
Please enter your name here