
കവരത്തി: ലക്ഷദ്വീപ് സ്റ്റേറ്റ് എൻ.എസ്.യു.ഐ (NSUI) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി (LTCC) പ്രസിഡന്റിന്റെ അംഗീകാരത്തോടെ അഡ്ഹോക് അടിസ്ഥാനത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. പുതിയ ഭരണഘടന നിലവിൽ വരുന്നത് വരെ ഈ കമ്മിറ്റി നിലനിൽക്കുമെന്ന് എൽ.ടി.സി.സി ജനറൽ സെക്രട്ടറി എം. അബ്ദുൽ സലാം അറിയിച്ചു.

പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
- പ്രസിഡന്റ്: മുഹമ്മദ് കബീർ ബി
- സീനിയർ വൈസ് പ്രസിഡന്റ്: മുഹമ്മദ് സുഹൈബ് എം
- വൈസ് പ്രസിഡന്റ്: ആസിഫ് കെ
ജനറൽ സെക്രട്ടറിമാർ:
മുഹമ്മദ് റമീസ്, ലുഖ്മാനുൽ ഹക്കീം എച്ച്.എം, സക്കറിയ പടനത്ത, മുഹമ്മദ് പൂവാട എന്നിവരെ ജനറൽ സെക്രട്ടറിമാരായി നിയമിച്ചു.
സെക്രട്ടറിമാർ:
അബ്ദുൽ നാസർ പി, മുഹമ്മദ് നസീബ് എം.ഐ, അസ്ഹർ ഷബീബ്, നൂറിൻ ബുഷാർ, മുബിൻ സംരൂദ്, മുഹമ്മദ് മുജ്തബ ജൗഹർ പി.എം, പർവേശ് മുഷറഫ് പി, മുഹമ്മദ് അൻഫാസ് എന്നിവരാണ് പുതിയ സെക്രട്ടറിമാർ.
കോർഡിനേറ്റർമാർ:
അദിൽ വാഫി, അബിദ സി.എച്ച്, ബീബി ആമിന, മസ്ദൂഖാബി വി.എം, മുഹമ്മദ് അബ്ദുൽ വാഖിഫ് എച്ച്.എം എന്നിവരെ കോർഡിനേറ്റർമാരായും നിശ്ചയിച്ചു.
















