
കൽപ്പേനി: കൽപ്പേനി കടൽതീരത്ത് ആവേശകരമായി നടന്ന കഫ്‌നി ബീച്ച് സോക്കർ (Kaffni Beach Soccer) സീസൺ-1 ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ദ്വീപിലെ കായിക പ്രതിഭകളെ അണിനിരത്തി നടത്തിയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൂമൽ എഫ്.സി ജേതാക്കളായി. ടൂർണമെന്റിലെ ചാമ്പ്യന്മാർക്കുള്ള ട്രോഫി കെ.എഫ്.എ (KFA) പ്രസിഡന്റ് മുഹമ്മദ് സാലി, നാഹൂസ് (NAHU’S) സി.ഇ.ഒ-യും സ്ഥാപകനുമായ നാഹിദ് ഖാൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും മറ്റ് വ്യക്തിഗത പുരസ്കാരങ്ങളും റഹ്മാൻ എ.കെ, ഷർഷാദ് എന്നിവർ ചേർന്ന് നൽകി.

മത്സരത്തിലെ മികച്ച കളിക്കാരനായി (Best Player) കൂമൽ എഫ്.സിയിലെ ഫസീഹ് ടി.കെ തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ടീമിലെ തന്നെ മുനീർ എ.കെ ആണ് മികച്ച ഗോൾകീപ്പർ. ആൽഡനയർ എഫ്.സി (Aldenire FC) താരം നിഹാൻ ടൂർണമെന്റിലെ വളർന്നു വരുന്ന താരമായും (Emerging Player), ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അൻസാഫ് ടി.കെ ടോപ്പ് സ്കോററായും തിരഞ്ഞെടുക്കപ്പെട്ടു. ബീച്ച് സോക്കറിന്റെ ആവേശവും കരുത്തും പ്രകടമായ ഈ ടൂർണമെന്റ് വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
















