
കവരത്തി: മദ്രസ അദ്ധ്യാപകരുടെ കൂട്ടായ്മയായ “സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ” (എസ്.ജെ.എം) ലക്ഷദ്വീപ് ജില്ലാ സമ്മേളനം ഡിസംബർ 28, 29, 30 തിയ്യതികളിൽ കവരത്തിയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി ബാഖിയാത്ത് സ്വാലിഹാത്ത് മദ്രസയിൽ ചേർന്ന സംയുക്ത റെയ്ഞ്ച് മീറ്റിംഗിൽ സ്വാഗത സംഘം രൂപവത്കരിച്ചു. കെ.എം മുഹമ്മദ് സഖാഫി ചെയർമാനും നിളാമുദ്ദീൻ സഖാഫി കൺവീനറുമായി 41 അംഗ കമ്മിറ്റിയെയാണ് യോഗം തെരഞ്ഞെടുത്തത്.
വിവിധ സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.
















