
ആന്ത്രോത്ത്: ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു യുവജന പ്രസ്ഥാനം ആംബുലൻസ് സർവീസുമായി രംഗത്ത്. ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (DYFI) ആണ് ആന്ത്രോത്ത് ദ്വീപിൽ സൗജന്യ ആംബുലൻസ് സേവനം ആരംഭിച്ചത്. അത്യാസന്ന നിലയിലുള്ള രോഗികളെയും കിടപ്പുരോഗികളെയും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന കാൽവെയ്പ്പ്.
ദ്വീപിലെ ആരോഗ്യമേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്ന ഈ സംരംഭം DYFI യുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായി മാറി. DYFI ലക്ഷദ്വീപ് ഘടകമാണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്.
ആവശ്യ സേവനങ്ങൾക്ക് വിളിക്കാം:
8078067707 – ഫൈസൽ അമീൻ
9447610599 – സി.പി. അൻവർ
















