
കൊച്ചി: യാത്രാദുരിതം നേരിടുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ആശ്വാസമായി, അഞ്ച് കപ്പലുകൾ ഉൾപ്പെടുത്തി പുതുക്കിയ യാത്രാ ഷെഡ്യൂൾ പ്രാബല്യത്തിൽ വന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് പുറത്തിറക്കിയ ഷിപ്പ് ഷെഡ്യൂൾ പ്രകാരം, എം.വി കവരത്തി, എം.വി അറബിയൻ സീ, എം.വി ലക്ഷദ്വീപ് സീ, എം.വി ലഗൂൺസ്, എം.വി കോറൽസ് എന്നീ അഞ്ച് കപ്പലുകളാണ് 02/12/2025 മുതൽ 02/01/2026 വരെയുള്ള കാലയളവിൽ സർവീസ് നടത്തുക.
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്രയധികം കപ്പലുകൾ ഒരേസമയം സർവീസ് പുനരാരംഭിക്കുന്നത്. ഇത് ദ്വീപ് നിവാസികളുടെ യാത്രാ ആവശ്യങ്ങൾക്ക് വലിയ ആശ്വാസമാകും.
















