കവരത്തി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐ.വൈ.സി.) ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അജാസ് അക്ബറിനെ പ്രസിഡന്റായും അഡ്വ. അജ്മൽ അഹമ്മദിനെ സീനിയർ വൈസ് പ്രസിഡന്റായും മുഹമ്മദ് അബ്ദുറഹ്മാൻ ഷിഹാബിനെ വൈസ് പ്രസിഡന്റായും നിയമിച്ചുകൊണ്ട് ഐ.വൈ.സി. ദേശീയ നേതൃത്വം ഓഫീസ് ഓർഡർ പുറത്തിറക്കി.

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് ഒപ്പുവെച്ച ഉത്തരവ് 2025 ഒക്ടോബർ 11-നാണ് പുറത്തിറക്കിയത്. പുതിയ ഭാരവാഹികൾ ഉടൻ തന്നെ ചുമതലയേൽക്കും.
​പുതിയ നേതൃത്വം സംഘടനയെയും കോൺഗ്രസ് പാർട്ടിയെയും മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിന് കീഴിൽ കൂടുതൽ ശക്തിപ്പെടുത്താൻ പൂർണ്ണ സമയം വിനിയോഗിക്കുമെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രത്യാശ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here