കിൽത്താൻ: കിൽത്താൻ ദ്വീപിന്റെ തീരത്ത് അപൂർവയിനം തിമിംഗലം ചത്ത നിലയിൽ കണ്ടെത്തി. ഏകദേശം എട്ട് മീറ്ററോളം നീളമുള്ള ഈ തിമിംഗലം, 20,000 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന ഇനത്തിൽപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിമിംഗലത്തിന്റെ വാൽ മുറിഞ്ഞ നിലയിൽ മറ്റൊരു സ്ഥലത്ത് അടിഞ്ഞുകൂടിയ നിലയിലാണ് കണ്ടെത്തിയത്.

​ചീഞ്ഞളിഞ്ഞ അവസ്ഥയിലായിരുന്ന മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ എൻവയോൺമെന്റ് ആൻഡ് ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥർ ആരംഭിച്ചു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇത്തരം സംഭവങ്ങൾ കടൽജീവികളുടെ ആവാസവ്യവസ്ഥയെയും സമുദ്രത്തിന്റെ ആരോഗ്യത്തെയും സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നുണ്ട്.

​അപൂർവയിനം തിമിംഗലത്തിന്റെ മരണകാരണം വ്യക്തമല്ല. തിമിംഗലത്തിന്റെ വാൽ മുറിഞ്ഞ നിലയിൽ കണ്ടെത്തിയത് അതിന്റെ മരണകാരണവുമായി ബന്ധപ്പെട്ടേക്കാമെന്ന് കരുതുന്നു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here