Image: Sajid Muhammad 

ന്യൂഡൽഹി: ലക്ഷദ്വീപിൽ ട്രൈബ്സ് അഡ്വൈസറി കൗൺസിൽ (TAC) രൂപീകരിക്കാൻ നീക്കം. കേന്ദ്ര ട്രൈബൽ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. 1950-ലാണ് ലക്ഷദ്വീപിനെ ഷൈഡ്യുൾഡ് ഏരിയയുടെ അഞ്ചാം ഷെഡ്യുളിൽ ഉൾപ്പെടുത്തപ്പെട്ടത്. എന്നാൽ ഇതുവരെയായും ട്രൈബൽ അഡ്വൈസറി കൗൺസിൽ രൂപീകരികരണം നടക്കാത്തതിനാൽ പൂർണ്ണമായി ട്രൈബൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ലക്ഷദ്വീപിലെ ജനങ്ങൾക്ക് അവരുടെ ഗോത്രപരമായ വിഷയങ്ങളിൽ അന്യായം ബോധിപ്പിക്കാൻ ആവശ്യമായ വേദികൾ ഇല്ല എന്ന് കാണിച്ച് കിൽത്താൻ ദ്വീപ് സ്വദേശി മഹദാ ഹുസൈൻ നൽകിയ പരാതിയിലാണ് കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന്റെ സുപ്രധാനമായ ഇടപെടൽ. ലക്ഷദ്വീപ് ഷെഡ്യുൾഡ് ഏരിയയിൽ ഉൾപ്പെടുത്തപ്പെട്ടിണ്ടുണ്ടെങ്കിലും ഈ മേഖലയിൽ നടപ്പിൽ വരുത്തേണ്ട പല നിയമങ്ങളും നടപ്പിലാക്കപ്പെട്ടിട്ടില്ല എന്ന് കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന് നൽകിയ കത്തിൽ മഹദാ ഹുസൈൻ ഉന്നയിച്ചിരുന്നു.

ഷൈഡ്യുൾഡ് ഏരിയയിലെ ഭൂമികൾ കോർപ്പറേറ്റുകൾ കയ്യേറാൻ ശ്രമിക്കുന്ന അവസരത്തിലാണ് ഷെഡ്യുൾ ട്രൈബ് അംഗങ്ങൾ ഭൂരിപക്ഷം വരുന്ന ഇത്തരമൊരു കൗൺസിൽ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെടുന്നതും അത് പരിഗണിക്കപ്പെടുന്നതും.

ഫെബ്രുവരി 1ാം തിയതി ലക്ഷദ്വീപിൽ Tribes Advisory Council രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന് NYC നേതാവ് മഹദാ ഹുസൈൻ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ ആവശ്യമായ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here