കവരത്തി: “Free from Plastic” എന്ന ആശയം ഉയർത്തിപിടിച്ച് കൊണ്ട് ബ്ലാക്ക് ടൈംസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കവരത്തി പഞ്ചായത്ത് സ്റ്റേജിന്റെ പരിസരത്തുള്ള ബീച്ചും ലഗൂൺസും വിർത്തിയാക്കി. നമ്മുടെ മനോഹരമായ കടപ്പുറവും കടലും അത് സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാതിത്വമാണ്. നമ്മൾ ഉപയോഗിച്ച ശേഷം അങ്ങിങ്ങായി നാം വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക്കുകളും നമ്മൾ അതിവസിക്കുന്ന സമൂഹത്തിന് തന്നെയാണ് നാശം വിതക്കുന്നത്. അത് മനസിലാക്കി കൊണ്ട് ബ്ലാക്ക് ടൈംസിന്റെ പരിശ്രമ ഫലമായി ജെട്ടിയുടെ പരിസരത്ത് പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കാൻ Free From Plastic സ്പോട്ട് ബോർഡ് സ്ഥാപിച്ചു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം സാമൂഹിക പ്രവർത്തകനും ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയും കൂടിയായ കെ ഐ നിസാമുദ്ദീൻ നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here