കവരത്തി: പണ്ടാരം ഭൂമി വിഷയത്തിൽ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിന്ന് നിയമപരമായ പോരാട്ടങ്ങൾക്കും സമര മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകുമെന്ന് ഡി.വൈ.എഫ്.ഐ. കവരത്തിയിൽ നടന്ന ഡി.വൈ.എഫ്.ഐ യുവജന കൺവെൻഷനിലാണ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. ലക്ഷദ്വീപ് യുവജന കൺവെൻഷൻ കവരത്തിയിൽ ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ്, മുഹമ്മദ് ഷാഫി ഖുറേഷി തുടങ്ങിയവർ സംസാരിച്ചു. സിറാജ് കെ.പി പതാക ഉയർത്തി. ലുഖ്മാനുൽ ഹക്കീം സ്വാഗതം പറഞ്ഞു.

ആന്ത്രോത്ത് ദ്വീപിലെ മുഹമ്മദ് യാസർ ടി.ബി സെക്രട്ടറിയായും, കവരത്തി ദ്വീപിലെ അസ്ഹർ ഷാ പ്രസിഡൻ്റായും സജീർ എസ്.എം കവരത്തി, ഹിബത്തുള്ള ചെത്ത്ലാത്ത് എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരായും, നസീർ.കെ കവരത്തി, മുഹമ്മദ് ഫൈസൽ അഗത്തി എന്നിവർ വൈസ് പ്രസിഡന്റുമാരായും, അഗത്തി ദ്വീപിലെ ജംഹർ ഹുസൈൻ ട്രഷററായും പുതിയ ഡി.വൈ.എഫ്.ഐ ലക്ഷദ്വീപ് തല കമ്മിറ്റിക്ക് രൂപം നൽകി.

ലക്ഷദ്വീപിലെ ഗുരുതരമായ യാത്ര പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും, ലക്ഷദ്വീപിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പണ്ടാരം ഭൂമി വിഷയത്തിൽ നിയമപരമായ പോരാട്ടത്തിന് ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം ഡി.വൈ.എഫ്.ഐ അണിനിരക്കുമെന്നും കൺവെൻഷൻ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here