കവരത്തി: ഭിന്നശേഷിവിഭാഗക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് കളക്ടറുമായി കൂടിക്കാഴ്ച നടത്തി ലക്ഷദ്വീപ് എം പി ഹംദുള്ള സഈദ്. കലക്ടറുടെ ചേമ്പറിൽ നടന്ന പ്രത്യേക കൂടിക്കാഴ്ചയിൽ കഴിഞ്ഞ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും ചർച്ചയായി. പ്രതിനിധികൾക്കൊപ്പമാണ് എം പി കളക്ടറെ സന്ദർശിച്ചത്.
ഒരാഴ്ചക്കാലമായി വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് മുന്നിൽ ഭിന്നശേഷി വിഭാഗതത്തിലുള്ളവർ പ്രശ്നപരിഹാരം തേടി സമരത്തിലായിരുന്നു.