കിൽത്താൻ: അടുത്ത വർഷത്തെ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് ആതിഥ്യം വഹിക്കുന്നതിന് കിൽത്താൻ ദ്വീപിന് അവസരം നൽകണം എന്ന് ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ അധികൃതർക്ക് കത്തയച്ചു. 2010-ലാണ് അവസാനമായി എൽ.എസ്.ജി കിൽത്താൻ ദ്വീപിൽ നടത്തിയത്. നീണ്ട 14 വർഷത്തിന് ശേഷവും കിൽത്താൻ ദ്വീപിനെ അവഗണിക്കുന്നത് നീതീകരിക്കാനാവില്ല എന്ന് എൻ.എസ്.യു.ഐ നേതാക്കൾ വ്യക്തമാക്കി. ഇതുപോലുള്ള മേളകൾ വരുമ്പോഴാണ് നാടിന്റെ പൊതുവായ വികസനവും സാമ്പത്തിക ഉന്നമനവുമെല്ലാം ഉണ്ടാവുന്നത്. പശ്ചാത്തല സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് മീറ്റീകൾ കിൽത്താൻ ദ്വീപിലേക്ക് എത്താത്തത് എന്ന വാദം ശരിയല്ല. ആവശ്യമായ എല്ലാ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കാൻ കിൽത്താൻ റീജിയണൽ സ്പോർട്സ് കൗൺസിൽ തയാറാണെന്ന് അധികാരാകളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതുകൊണ്ട്, അടുത്ത വർഷത്തെ എൽ.എസ്.ജി കിൽത്താൻ ദ്വീപിൽ തന്നെ നടത്തണം എന്നാണ് എൻ.എസ്.യു.ഐ ആവശ്യപ്പെടുന്നത്.