ആന്ത്രോത്ത്: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യൻസ് കിരീടവുമായി ആന്ത്രോത്ത് ദ്വീപിലെത്തിയ കായിക താരങ്ങൾക്ക് ഗംഭീര വരവേൽപ്പ് ഒരുക്കി ആന്ത്രോത്ത് റീജിയണൽ സ്പോർട്സ് സെന്റർ. നാട്ടിലെ ആബാലവൃദ്ധം ജനങ്ങളെയും ജെട്ടിയിൽ അണിനിരത്തി ആന്ത്രോത്ത് ദ്വീപ് കണ്ട ഏറ്റവും വലിയ സ്വീകരണത്തിനാണ് ഇന്ന് സാക്ഷിയായത്.

33 സീസണിലെ ലക്ഷദ്വീപിന്റെ കൗമാര കായിക ഉത്സവം പൂർത്തിയായപ്പോൾ 23 തവണയും ചാമ്പ്യൻസ് കിരീടം സ്വന്തമാക്കിയത് ആന്ത്രോത്ത് ദ്വീപാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി കവരത്തി ദ്വീപാണ് കിരീടത്തിന് അർഹത നേടിയത്. എന്നാൽ ഇത്തവണ വ്യക്തമായ പോയിന്റ് വ്യത്യാസത്തിൽ ആന്ത്രോത്ത് ദ്വീപിന്റെ ആധിപത്യം തിരിച്ചുപിടിച്ചാണ് ചാമ്പ്യൻസ് കിരീടവുമായി കായിക പ്രതിഭകൾ ഇന്ന് നാട്ടിൽ എത്തിയത്. അവർ അർഹിക്കുന്ന പ്രൗഢമായ സ്വീകരണമാണ് ആർ.എസ്.സിയുടെ നേതൃത്വത്തിൽ ഇന്ന് ആന്ത്രോത്ത് ജെട്ടിയിൽ ഒരുക്കിയത്.

Camera: Voyage Lakshadweep 

LEAVE A REPLY

Please enter your comment!
Please enter your name here