കടമത്ത്: യുവക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത്തെ എന്‍ട്രന്‍സ് ശുചീകരണം ലക്ഷദ്വീപ് പിറവി ദിനത്തില്‍ നടന്നു. തെക്ക് എന്‍ട്രന്‍സ് (ബളവം) ആണ് ശുചീകരണം നടത്തിയത്. സില്‍വര്‍ സാന്‍റ് ക്ളബ്ബിന്‍റെ ഉദ്ഘാടനവും ലക്ഷദ്വീപ് ഡേ ഓഫീഷ്യല്‍ പരിപാടികളുമൊക്കെ ഉള്ളതിനാല പ്രതീക്ഷച്ച പോലെ ആളുകള്‍ കുറവായിരിക്കും എന്ന ആശങ്കയിലാണ് സംഘാടകർ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ രാവിലെ ആളുകൾ കൂട്ടമായി എത്തി. കടമത്ത് ദ്വീപിലെ ബില്ലത്തിലൂടെ വരിവരിയായി കൂറെ ഔട്ടബോഡ് ഓടങ്ങള്‍ പാഞ്ഞടുത്തു. അതില്‍ ഒരുപാട് യുവാക്കളും മുതിര്‍ന്നവരുമുണ്ടായിരുന്നു. ഏകദേശം 200 ഓളം പേര്‍ എത്തിയിരുന്നു. വളരെ ആത്മാര്‍ത്ഥമായി ഓരോരുത്തരും ദൗത്യം നിര്‍വഹിച്ചു. വീണു കിടന്നിരുന്ന നാല് പോസ്റ്റുകളും നേരെയാക്കി വെച്ചു. 2 മീറ്റര്‍ വീതം ഉയരം കൂട്ടി. റിഫ്ളക്ഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ചു. രണ്ടില്‍ ലൈറ്റും ഫിറ്റ് ചെയ്തു. വന്നവര്‍ എല്ലാം ഒറ്റക്കെട്ടായി നിന്നു. പാറയില്‍ തങ്ങിയ ബാര്‍ജിനെ വലിച്ചിറക്കി. എന്‍ട്രന്‍സ് ശുചീകരണം വന്‍വിജയമായി അവസാനിച്ചു.