കവരത്തി: അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായും തെക്കുകിഴക്ക് അറബിക്കടലിന് സമീപത്തായും നിലനിന്നിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി രൂപപ്പെട്ടു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി ലക്ഷദ്വീപ് പ്രദേശങ്ങളിൽ ശനിയാഴ്ച വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുള്ളതിനാൽ പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽ വിനോദങ്ങൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ബോട്ടുകൾ നിശ്ചിത അകലം പാലിച്ച് സുരക്ഷിതമായി കെട്ടിയിടണം എന്നും, തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.