കൽപ്പേനി: മെഡിക്കൽ ഇവാക്വേഷൻ മംഗലാപുരത്തേക്ക് നടത്താനുള്ള നീക്കങ്ങൾക്കെതിരെ എൻ.സി.പി (എസ്) കൽപ്പേനി ഘടകം കൂട്ട നിവേദനം സമർപ്പിച്ചു. വീടുകൾ തോറും കയറിയിറങ്ങി ഒപ്പു ശേഖരണം നടത്തി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകേണ്ട കൂട്ട നിവേദനം കൽപ്പേനി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർക്കാണ് കൈമാറിയത്. ആരോഗ്യ പ്രശ്നങ്ങൾക്കായി ഇതുവരെയും മംഗലാപുരത്തെ ആശ്രയിച്ചിട്ടില്ലാത്ത ദ്വീപുകാർക്ക് അവിടെ എത്തുന്നത് ഒട്ടും ശുഭകരമല്ല എന്ന് നേതാക്കൾ പറഞ്ഞു. അതുകൊണ്ട് തന്നെ മെഡിക്കൽ ഇവാക്വേഷൻ മംഗലാപുരത്തേക്ക് മാറ്റാനുള്ള നീക്കത്തിൽ നിന്നും ലക്ഷദ്വീപ് ഭരണകൂടം പിൻമാറണം എന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here