കൊച്ചി: ദാദ്ര-നഗർ ഹവേലി, ദമൻ-ദിയു ഒപ്പം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ പ്രഫുൽ പട്ടേൽ നടത്തിയ പ്രസ്താവന ഭരണഘടനാ സ്ഥാപനങ്ങളോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപം ശക്തമാകുന്നു. ദമനിൽ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങളുടെ ചടങ്ങിലാണ് “ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വന്നത്, എന്റെ ഇഷ്ടപ്രകാരം മാത്രമേ മടങ്ങിപ്പോകൂ” എന്ന് അദ്ദേഹം പ്രസ്താവിച്ചത്. ഒരു ഭരണാധികാരിയിൽ നിന്ന് ഉണ്ടായ ഈ പരാമർശം ജനധിപത്യ മര്യാദകളുടെ ലംഘനവും ധാർഷ്ട്യവുമാണെന്ന് ലക്ഷദ്വീപിലെയും ദമനിലെയും ജനപ്രതിനിധികളും പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആരോപിക്കുന്നു.

ലക്ഷദ്വീപിൽ പ്രാദേശിക ജനവിഭാഗങ്ങളുടെ താല്പര്യങ്ങൾ അവഗണിച്ചുകൊണ്ട് നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രസ്താവന. അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവുമാണെന്ന് വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. ജനങ്ങളുടെ എതിർപ്പുകളെയും ഭരണഘടനാപരമായ അധികാരങ്ങളെയും അവഗണിക്കുന്ന രീതിയിലാണ് ഭരണകൂടം മുന്നോട്ടുപോകുന്നതെന്നാണ് പ്രധാന വിമർശനം.

അതേസമയം, ദമൻ, ലക്ഷദ്വീപീപ് കേന്ദ്രഭരണ പ്രദേശങ്ങളിൽ ജനങ്ങളുടെ ആത്മവിശ്വാസം വർധിച്ചതായും വികസന കാര്യങ്ങളിൽ പുരോഗതിയുണ്ടായെന്നുമാണ് അഡ്മിനിസ്ട്രേറ്ററെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ, ഉദ്യോഗസ്ഥ ഭരണത്തിന്റെ ധാർഷ്ട്യമാണ് ഈ വാക്കുകളിൽ പ്രതിഫലിക്കുന്നതെന്നും, വിഷയം അദ്ദേഹത്തെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച കേന്ദ്ര സർക്കാരിന്റെയും രാഷ്ട്രപതിയുടെയും ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ടെന്നുമാണ് ജനങ്ങൾ പറയുന്നത്.

Picture: Wikipedia

LEAVE A REPLY

Please enter your comment!
Please enter your name here