കവരത്തി: ​ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നയങ്ങൾക്കും ലക്ഷദ്വീപ് ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് റെഗുലേഷനും എതിരെ ശക്തമായ സംയുക്ത ചെറുത്തുനിൽപ്പിന് രൂപം നൽകാൻ സി.ജെ.പി നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനം. യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട മുഴുവൻ രാഷ്ട്രീയ-ബഹുജന സംഘടനകളും സംബന്ധിച്ചു. സമരപരിപാടികൾ മുന്നോട്ട് കൊണ്ടുപോവുന്നതിനായി കോ ഓർഡിനേഷൻ സംവിധാനം രൂപീകരിക്കാനും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും കവരത്തിയിൽ ഉടൻ തന്നെ നേതാക്കൾക്ക് സൗകര്യപ്രദമായ തീയതിയിൽ നേരിട്ടുള്ള യോഗം ചേരാനും യോഗത്തിൽ ഏകകണ്ഠമായി തീരുമാനമായി.

​കോൺഗ്രസിനെ പ്രതിനിധീകരിച്ച് എം.പിയും ലക്ഷദ്വീപ് കോൺഗ്രസ് അധ്യക്ഷനുമായ അഡ്വ. ഹംദുള്ളാ സഈദ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഹസ്സൻ ബദുമുക്ക ഗോത്തി, ഡി.സി.സി സൗത്ത് സോൺ പ്രസിഡന്റ് എം.ഐ. അറ്റ, യൂത്ത് കോൺഗ്രസിനായി അജാസ് അക്ബർ, അഡ്വ. അജ്മൽ, എൻ.എസ്.യു.ഐ പ്രതിനിധി മുഹമ്മദ് കബീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എൻ.സി.പി (എസ്) ഭാഗത്തുനിന്ന് മുൻ എം.പി മുഹമ്മദ് ഫൈസൽ, പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. കോയ അറാഫ മിറാജ്, സീനിയർ നേതാവ് ഡോ. കെ.പി. മുഹമ്മദ് സാദിഖ്, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പ്രതിനിധി അബ്ദുൽ റഹ്മാൻ അഗത്തി എന്നിവർ സംബന്ധിച്ചു. സി.പി.ഐ.എമ്മിനെ പ്രതിനിധീകരിച്ച് ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാഫി ഖുറൈഷി, എസ്.എഫ്.ഐ പ്രതിനിധി സാദിഖ് അലി, ഡി.വൈ.എഫ്.ഐ പ്രതിനിധി യാസർ എന്നിവരും സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.ടി. നജ്മുദ്ദീൻ, ഐ.എൻ.എൽ പ്രതിനിധി അബ്ദുൽ ഗഫൂർ, എൽ.ജെ.പി പ്രതിനിധി റസൂലുദ്ദീൻ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

​ഇതിനുപുറമേ, വിവിധ സാമൂഹിക-ബഹുജന സംഘടനകളുടെയും മതനേതാക്കളുടെയും സജീവ സാന്നിധ്യം യോഗത്തിൽ ഉണ്ടായിരുന്നു. ഫിഷർമാൻ അസോസിയേഷനെ പ്രതിനിധീകരിച്ച് ജംഹർ അഗത്തിയും, ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽ.എസ്.എ) പ്രസിഡന്റ് അബ്ദുൽ ജവാദ് പി.എയും, എൽ.ഡി.ഡബ്ല്യു.എ പ്രതിനിധി ബറകത്തുള്ളയും യോഗത്തിൽ പങ്കെടുത്തു. സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന സർവ്വകക്ഷി യോഗം നമീദ് ഇസ്മായിൽ നിയന്ത്രിച്ചു . സി.ജെ.പിയെ പ്രതിനിധീകരിച്ച് ശൈഖ് മുജീബ് റഹ്മാൻ, യു.കെ. മുഹമ്മദ് കാസിം എന്നിവരും പങ്കെടുത്തു..

LEAVE A REPLY

Please enter your comment!
Please enter your name here