കവരത്തി: പോർട്ട് ഡിപ്പാർട്ട്മെന്റിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഗുരുതരമായ അനാസ്ഥകൾക്കെതിരെയും, പ്രത്യേകിച്ച് ടിക്കറ്റ് വിതരണ സംവിധാനത്തിൽ നടക്കുന്ന തിരിമറികളെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ച് എൻ.സി.പി (എസ്.പി). അതോടൊപ്പം യാത്രാമേഖലയിൽ ദ്വീപുജനത അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത ദുരിതങ്ങളും പ്രയാസങ്ങളും നേതാക്കൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും വിശദമായ ചർച്ച നടത്തുകയും ചെയ്തു.

Advertisement

​എൻ.സി.പി (എസ്. പി) സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുൾ റസാഖ്, എൻ.എം.സി സംസ്ഥാന സെക്രട്ടറി സജിത, എൻ.സി.പി (എസ്. പി) കവരത്തി യൂണിറ്റ് പ്രസിഡന്റ് കെ. ആറ്റക്കോയ, എൻ.വൈ.സി കവരത്തി പ്രസിഡന്റ് മുഹമ്മദ് യാസിൻ, എൻ.എം.സി കവരത്തി യൂണിറ്റ് പ്രസിഡന്റ് താഹിറ, പാർട്ടിയുടെ മുതിർന്ന നേതാവ് ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. പ്രസ്തുത വിഷയങ്ങളിൽ അടിയന്തര ഇടപെടലുണ്ടാകുമെന്ന് അധികൃതർ ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here