കൽപ്പേനി: യാത്രാ കപ്പൽ നിരക്ക് വർദ്ധനവിനെതിരെ വിവിധ ദ്വീപുകളിൽ പ്രതിഷേധം സംഘടിപ്പിച്ച് എൽ.ടി.സി.സി. കൽപ്പേനിയിൽ നടന്ന പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ അൻവർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കൽപ്പേനി ബി.സി.സി അധ്യക്ഷൻ കെ.ഐ കോയ, എൽ.ടി.സി.സി സെക്രട്ടറി സി.എൻ ഹംസ, ബി.സി.സി ജനറൽ സെക്രട്ടറി എം.കെ അക്ബർ, യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ ഷംസീർ അൻസാരി ഖാൻ, മറ്റു നേതാക്കൾ നേതൃത്വം നൽകി.

വിവിധ ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടർമാർക്ക് കപ്പൽ ടിക്കറ്റ് ചാർജ്ജ് വർദ്ധന പിൻവലിക്കണം എന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചതായി അഡ്വ ഹംദുള്ളാ സഈദ് എം.പി പറഞ്ഞു. ഇതേ വിഷയം ഉന്നയിച്ചു കൊണ്ട് താൾ ലക്ഷദ്വിപ് അഡ്മിനിസ്ട്രേറ്റർക്ക് കത്തയച്ചതായും അദ്ദേഹം അറിയിച്ചു. ബങ്ക് ക്ലാസ് ടിക്കറ്റുകൾക്ക് 42.4% നിരക്കു വർധനയാണ് നടപ്പാക്കുന്നത്. സാധാരണക്കാരായ യാത്രക്കാർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്ന് പ്രഫുൽ ഘോഡാ പട്ടേലിന് അയച്ച കത്തിൽ ഹംദുള്ളാ സഈദ് വ്യക്തമാക്കി. പൊതു ജനാഭിപ്രായം തേടാതെയും, അന്യായമായുമുള്ള നിരക്കു വർധന സ്വാഭാവിക നീതിയുടെ ലംഘനമാണ് എന്ന് പറഞ്ഞ അദ്ദേഹം, വിഷയത്തിലുള്ള തന്റെ ശക്തമായ പ്രതിഷേധം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here