കവരത്തി: ലക്ഷദ്വീപ് പോലീസിലെ സർക്കിൾ ഇൻസ്പെക്ടറായ എം.മുഹമ്മദ് സമീറിനെ ഡാനിപ്സ് സർവ്വീസിലേക്ക് ശുപാർശ ചെയ്തു. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഒഴിവു വന്ന ഉന്നത പോലീസ് തസ്തികയിലേക്കാണ് സമീർ ഉൾപ്പെടെയുള്ളവരെ ശുപാർശ ചെയ്തിരിക്കുന്നത്. കൽപ്പേനി ദ്വീപ് സ്വദേശിയായ സമീർ നിലവിൽ കവരത്തി പോലീസ് ആസ്ഥാനത്ത് സർക്കിൾ ഇൻസ്പെക്ടറായ സേവനമനുഷ്ഠിച്ചു വരികയാണ്.