അമിനി: അമിനി എം ഇ എസ് മുഹ്‌യുസ്സുന്ന ക്യാമ്പസിൽ സംഘടിപ്പിച്ച ഹജ്ജ് പരിശീലന പഠന ക്ലാസ് സമാപിച്ചു. 6 ദിവസം നീണ്ടു നിന്ന ക്ലാസിന് ഒരുപാട് വർഷത്തെ സേവന പാരമ്പര്യമുള്ള ലക്ഷദ്വീപിലെ മുൻ ഡെപ്യൂട്ടി കലക്ടറും ഹജ്ജ് മാസ്റ്റർ ട്രൈനറുമായിരുന്ന ശ്രീ പി. സി അബ്ദുൽ ഹമീദ് ചെത്ലാത്ത് നേതൃത്ത്വം നൽകി. സമാപന ചടങ്ങ് എം ഇ എസ് ഓഫീസ് സെക്രട്ടറി എൻ. സി ഫയാസ് സ്വാഗതം ചെയ്തു. മുദരിസ്സ് അസ്ലം മഹ്ളരി വിഷയാഅവതരണം നടത്തി. പ്രാർത്ഥനക്ക് എം ഇ എസ് സെക്രട്ടറി എ. പി ഇസ്മായീൽ സഅദി നേതൃത്വം നൽകി. ദഅവ മുദരിസ്സ് ജഅ്ഫർ അഹ്സനി, അഷ്റഫ് അമാനി, മറ്റു പ്രമുർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here