
കവരത്തി: ലക്ഷദ്വീപിലെ യാത്രാ-ചരക്കുനീക്ക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ദ്വീപിലെ ആദ്യത്തെ ഓൺലൈൻ ടാക്സി ബുക്കിംഗ് ആപ്ലിക്കേഷനായ ‘സോളോ ഫൈൻഡർ’ (Solo Finder) പുറത്തിറങ്ങി. കേരളം ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ പ്രചാരത്തിലുള്ള ഊബർ, ഓല, റാപ്പിഡോ എന്നീ മൊബൈൽ ആപ്പുകളുടെ മാതൃകയിൽ ലക്ഷദ്വീപിലെ ജനങ്ങൾക്കും സഞ്ചാരികൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണിത്. ഓട്ടോറിക്ഷകൾ, ടാക്സി കാറുകൾ, ചരക്കുവാഹനങ്ങൾ എന്നിവ ഇനി മുതൽ ഡ്രൈവർമാരെ നേരിട്ട് വിളിക്കാതെ തന്നെ മൊബൈൽ ഫോണിലൂടെ വേഗത്തിലും എളുപ്പത്തിലും ബുക്ക് ചെയ്യാൻ ഈ ആപ്പിലൂടെ സാധിക്കും.
ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും പൂർണ്ണതോതിൽ പ്രവർത്തിക്കുന്നു എന്നതാണ് സോളോ ഫൈൻഡറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉപഭോക്താക്കൾ ഏത് ദ്വീപിലാണോ ഉള്ളത്, ആ ദ്വീപിൽ ലഭ്യമായ വാഹനങ്ങളായിരിക്കും ആപ്പിൽ ദൃശ്യമാവുക. ഉദാഹരണത്തിന് കവരത്തിയിലുള്ള ഒരാൾക്ക് അവിടുത്തെ വാഹനങ്ങളും, അതേ വ്യക്തി അഗത്തിയിലേക്ക് യാത്ര തിരിക്കുമ്പോൾ അഗത്തിയിലുള്ള വാഹനങ്ങളും എളുപ്പത്തിൽ തിരഞ്ഞെടുക്കാം. ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ലൈവ് മാപ്പ് സൗകര്യത്തിലൂടെ, ബുക്ക് ചെയ്ത വാഹനം എവിടെയെത്തിയെന്നും എപ്പോൾ എത്തിച്ചേരുമെന്നും യാത്രക്കാർക്ക് തത്സമയം നിരീക്ഷിക്കാൻ കഴിയും. പരിചയസമ്പന്നരും വിശ്വസ്തരുമായ ഡ്രൈവർമാരുടെ സേവനത്തിലൂടെ കൃത്യസമയത്ത് സുരക്ഷിതമായ യാത്രയാണ് ആപ്പ് ഉറപ്പുനൽകുന്നത്.
യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ തികച്ചും സൗജന്യമായാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആപ്പ് ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽ നിന്നോ, രജിസ്റ്റർ ചെയ്യുന്നതിനും ട്രിപ്പുകൾ സ്വീകരിക്കുന്നതിനും ഡ്രൈവർമാരിൽ നിന്നോ യാതൊരുവിധ കമ്മീഷനോ മറ്റ് ചാർജുകളോ ഈടാക്കുന്നില്ല. ലക്ഷദ്വീപിലെ ഏത് ദ്വീപിലുമുള്ള ഓട്ടോറിക്ഷ, ടാക്സി, ചരക്കുവാഹന ഡ്രൈവർമാർക്കും ആപ്പിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത് കൂടുതൽ യാത്രക്കാരെ കണ്ടെത്താവുന്നതാണ്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ (Google Play Store) നിന്നും ‘Solo Finder’ ആപ്പ് നേരിട്ട് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Solo Finder (Driver App)
https://play.google.com/store/apps/details?id=com.solofinder.driver&pcampaignid=web_share
Solo Finder (Customer App)
https://play.google.com/store/apps/details?id=com.solofinder.taxi.booking&pcampaignid=web_share
















