
കവരത്തി: ഡിവൈഎഫ്ഐ കവരത്തി ഐലന്റ് കമ്മിറ്റിയുടെ പുതിയ ഓഫീസ് ലക്ഷദ്വീപ് സിപിഐഎം സെക്രട്ടറി സഖാവ് മുഹമ്മദ് ഷാഫി ഖുറൈശി ഉദ്ഘാടനം ചെയ്തു. നിരവധി യുവാക്കളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.
ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ഡിവൈഎഫ്ഐ ലക്ഷദ്വീപ് വൈസ് പ്രസിഡന്റ് സഖാവ് നസീർ അധ്യക്ഷത വഹിച്ചു. ലക്ഷദ്വീപ് സിപിഐഎം സെക്രട്ടറി സഖാവ് മുഹമ്മദ് ഷാഫി ഖുറൈശി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കവരത്തി സിപിഐഎമ്മിന്റെ ചുമതല വഹിക്കുന്ന സഖാവ് മുഹമ്മദലി ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് സിപിഐഎം കവരത്തി ബ്രാഞ്ച് അംഗം സഖാവ് ജലീൽ, ഡിവൈഎഫ്ഐ കവരത്തി ഐലന്റ് കമ്മിറ്റി സെക്രട്ടറി സഖാവ് ഷാജഹാൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
യുവജനങ്ങളുടെ കൂട്ടായ്മയും സംഘടനാപ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ജനകീയ പ്രശ്നങ്ങളിൽ യുവജനങ്ങളുടെ സജീവ ഇടപെടലുകൾ ഉറപ്പാക്കുന്നതിനും പുതിയ ഓഫീസ് ഒരു കേന്ദ്രമായി മാറണമെന്ന് യോഗം വിലയിരുത്തി. നാടിന്റെ നന്മയ്ക്കും നീതിക്കും അവകാശങ്ങൾക്കും വേണ്ടി യുവത്വം ഒന്നിച്ചുനിൽക്കുമ്പോൾ, ഈ പുതിയ ഇടം വലിയ മാറ്റങ്ങളുടെയും മുന്നേറ്റങ്ങളുടെയും കേന്ദ്രമായി മാറട്ടെയെന്ന് പരിപാടി പ്രത്യാശ പ്രകടിപ്പിച്ചു.
















