കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനദ്രോഹ നയങ്ങൾക്കും ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് റെഗുലേഷനുമെതിരെ ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (LSA) കവരത്തിയിൽ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് നേരെ അഡ്മിനിസ്ട്രേഷൻ നടപടി കടുപ്പിക്കുന്നു. പ്രക്ഷോഭത്തിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേലിന്റെ കോലം കത്തിച്ച സംഭവത്തിൽ എൽ.എസ്.എയുടെ മുൻനിര നേതാക്കൾക്കെതിരെ കവരത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

എൽ.എസ്.എ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ജവാദ് പി.എ, വൈസ് പ്രസിഡന്റ് മുഹമ്മദ് സുഹൈൽ ഡി.എസ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും പ്രക്ഷോഭ സമിതി കൺവീനറുമായ മുഹമ്മദ് സലീം പി.എ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ് ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകൾ പ്രകാരം കവറത്തി പോലീസ് കേസ് എടുത്തത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ ഇവർക്ക് ബി.എൻ.എസ്.എസ് (BNSS) 35(3) പ്രകാരം നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

നോട്ടീസിന്റെ അടിസ്ഥാനത്തിൽ കവരത്തി പോലീസ് സ്റ്റേഷനിലെത്തിയ നേതാക്കളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയ ശേഷം വിട്ടയച്ചു. എന്നാൽ, പോലീസ് നടപടിയോ കേസോ കണ്ട് ഭയന്നോടില്ലെന്നും ദ്വീപിന്റെ ഭാവിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള ജനാധിപത്യപരമായ പ്രക്ഷോഭവുമായി കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്നും എൽ.എസ്.എ നേതാക്കൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here