ക്ഷദ്വീപിൽ ഒരു ഭൂമി കൃഷി ആവശ്യത്തിൽ നിന്ന് വീട് നിർമ്മാണത്തിനായി ഒരാൾ ഡൈവേർട്ട് ചെയ്ത്, അത് പ്രകാരം അയാൾക്ക് ഡൈവർഷൻ സർട്ടിഫിക്കറ്റ് ലഭിക്കുകയും എന്നാൽ അയാൾ ആ ഭൂമിയിൽ വീട് നിർമ്മിക്കാതിരിക്കുകയും, പിന്നീട് ആ ഭൂമി മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു എന്ന് കരുതുക. തുടർന്ന് വാങ്ങുന്നയാൾ വീട് പണിയുമ്പോൾ, അതേ ഭൂമിക്ക് വീണ്ടും ഡൈവർഷൻ സർട്ടിഫിക്കറ്റ് എടുക്കേണ്ട സാഹചര്യം എന്തുകൊണ്ടാണ് ഇവിടെ ഉണ്ടാകുന്നത്? അതായത് നേരത്തെ തന്നെ വീട് പണിയുവാനായി തരം മാറ്റിയ ഭൂമിയിൻമേൽ വീണ്ടും diversion ആവശ്യപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

ഇവിടെയാണ് ചില അടിസ്ഥാന ചോദ്യങ്ങൾ ഉയരുന്നത്.

ഒരു ഭൂമി നിയമപ്രകാരം ഡൈവേർട്ട് ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ ഉപയോഗമാറ്റം ബന്ധപ്പെട്ട റവന്യൂ രേഖകളിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് വ്യക്തമാകണം. എന്റെ അഭിപ്രായത്തിൽ ഇവിടുള്ള മിക്ക ഭൂമികളും rightly or wrongly തരം മാറ്റപ്പെട്ടിട്ടുണ്ട്. അതിന്റെ details ഒന്ന് നിങ്ങൾക്ക് പൊതുജനങ്ങൾക്ക് കാണിക്കാമോ? വീണ്ടും തരം മാറ്റാൻ ഒരാൾ ആവശ്യപ്പെടുമ്പോൾ, ഇത് നേരത്തെ തരം മാറ്റിയതാണെന്ന വസ്തുതകൾ നിങ്ങൾ രേഖാമൂലം പരിശോധിക്കാറില്ലേ?

1965-ലെ Land Revenue and Tenancy Regulation പ്രകാരം, ഒരു ആവശ്യത്തിനായി assess ചെയ്ത ഭൂമി മറ്റൊരു ആവശ്യത്തിനായി divert ചെയ്യുമ്പോൾ, അതിനനുസരിച്ച് land revenue മാറ്റി reassess ചെയ്യാനുള്ള വ്യവസ്ഥയുണ്ട്. അപ്പോൾ ഒരേ ഭൂമിക്ക് വീണ്ടും വീണ്ടും ഡൈവർഷൻ അനുവദിക്കുമ്പോൾ പഴയ ഡൈവർഷൻ, പഴയ അസസ്മെന്റ്, പുതിയ അസസ്മെന്റ് എന്നിവ തമ്മിലുള്ള ബന്ധം എന്താണ്? എന്നത് പൊതുജനങ്ങൾക്ക് വ്യക്തമാകേണ്ടതുണ്ട്.

ഉടമസ്ഥാവകാശം മാറിയതുകൊണ്ട് മാത്രം ഭൂമിയുടെ ഉപയോഗം വീണ്ടും കൃഷിഭൂമിയായി മാറുന്നില്ലല്ലോ. പഴയ ഡൈവർഷൻ റദ്ദാക്കിയിട്ടില്ലെങ്കിൽ, അതേ ആവശ്യത്തിനായി വീണ്ടും ഡൈവർഷൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അടിസ്ഥാനം എന്താണ്?

ഒരു അടിസ്ഥാനവുമില്ലാതെ തരം മാറ്റൽ നടന്നിട്ട് കൂടി എല്ലാ ഭൂമിയും കൃഷി ഭൂമിയാണെന്ന രീതിയിൽ RTI ക്ക് ഉത്തരം നൽകി പൊതുജനങ്ങളെ പറ്റിക്കാമെന്ന് വിചാരിക്കണ്ട.

എന്റെ റവന്യു ഉദ്യോഗസ്ഥരെ, നിങ്ങൾ പോലും അറിയുന്നില്ല നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന്?

ഒരു ഭൂമി നേരത്തെ നിയമപരമായി ഡൈവേർട്ട് ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ വിവരം റവന്യൂ രേഖകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ? രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, പിന്നീട് അതേ ഭൂമിക്ക് വീണ്ടും ഡൈവർഷൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ കാരണം എന്താണ്? പഴയ ഡൈവർഷൻ റദ്ദാക്കിയിട്ടുണ്ടെങ്കിൽ, ഏത് ഉത്തരവിലൂടെയാണ് അത് റദ്ദാക്കിയത്?

ഇത്തരം കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്. കാരണം ഇത് ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല; ഭൂമിയുടെ രേഖകളും അവകാശങ്ങളും ഭാവി തലമുറയെയും ബാധിക്കുന്ന വിഷയമാണ്.

ചോദ്യങ്ങൾ ചോദിക്കുന്നത് തെറ്റല്ല. രേഖകളുടെ അടിസ്ഥാനത്തിൽ വ്യക്തമായ മറുപടി ആവശ്യപ്പെടുന്നത് ഓരോ പൗരന്റെയും അവകാശമാണ്. വരും തലമുറ ഒന്നും മനസ്സിലാക്കാതെ പ്രവർത്തിക്കുന്നവരല്ല. അവർ ചോദ്യങ്ങൾ ചോദിക്കും. രേഖകൾ പരിശോധിക്കും. ഉത്തരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here