
അമിനി: “പവിഴപ്പുറ്റുകളുടെ നിലവിളി, സൗഹൃദങ്ങൾ സംസാരിക്കുന്നു” എന്ന പ്രമേയത്തിൽ മുഹിയിസ്സുന്ന ദഅവാ കോളേജ് സംഘടിപ്പിക്കുന്ന ‘സ്വരം 0.2’ ആർട്സ് ഫെസ്റ്റ് പ്രഖ്യാപിച്ചു. SSF കേരള സംസ്ഥാന സെക്രട്ടറി കെ.പി മുഹമ്മദ് അനസ് അരീക്കോട്, അബ്ദുൽ വാഹിദ് അഹ്സനി ആറ്റുപുറം, ത്വയ്യിബ് അഹ്സനി അമിനി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ആർട്സ് ഫെസ്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. വരാനിരിക്കുന്ന ആഗസ്റ്റ് 7, 8, 9 തീയതികളിൽ മുഹിയിസ്സുന്ന കൺവെൻഷൻ സെൻ്റെറിൽ വെച്ചാണ് വൈവിധ്യമാർന്ന കലാപരിപാടികളോടെ ‘സ്വരം 0.2’ അരങ്ങേറുന്നത്.
















