കവരത്തി: ലോക ബൈസൈക്കിൾ ദിനത്തോടനുബന്ധിച്ച് ആരോഗ്യസംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി കവരത്തി പി. എം. ശ്രീ കേന്ദ്ര വിദ്യാലയത്തിൽ വച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു. ജൂൺ 3, ബുധനാഴ്ച വിദ്യാലയ മുറ്റത്ത് നടന്ന പ്രസ്തുത പരിപാടി മേരാ യുവ ഭാരത് (MY Bharat) സ്റ്റേറ്റ് ഡയറക്ടർ ശ്രീ പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.എം. ശ്രീ കെ.വി. കവരത്തി പ്രിൻസിപ്പൽ ശ്രീ സദാനന്ദ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്.
​വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ സജീവമായ ജീവിതരീതി കെട്ടിപ്പടുക്കുന്നതിനും, പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തിലുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ പരിപാടി ലക്ഷ്യമിട്ടത്. ദേശീയ കായിക-യുവജന മന്ത്രാലയങ്ങളുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിച്ച ഈ റാലിയിൽ നിരവധി വിദ്യാർത്ഥികളും യുവാക്കളും പരിസ്ഥിതി സൗഹൃദ സന്ദേശമുയർത്തിപ്പിടിച്ച് പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here