കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലെ വിദ്യാഭ്യാസ വകുപ്പിൽ സേവനമനുഷ്ഠിക്കുന്ന മൂന്ന് ഉദ്യോഗസ്ഥർക്ക് സ്വയം വിരമിക്കലിന് (Voluntary Retirement) അനുമതി നൽകിക്കൊണ്ട് വിദ്യാഭ്യാസ ഡയറക്ടർ ജഗദീഷ് ശർമ ഉത്തരവിറക്കി. കവരത്തിയിലെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ കൊമേഴ്‌സ് ലക്ചററും നിലവിൽ എജ്യുക്കേഷൻ ഓഫീസറുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ശ്രീ. രവീന്ദ്രനാഥൻ ഇ., ആന്ത്രോത്ത് പി.എം.ശ്രീ മഹാത്മാഗാന്ധി സീനിയർ സെക്കൻഡറി സ്കൂളിലെ മാത്തമാറ്റിക്സ് ലക്ചററും പ്രിൻസിപ്പൽ ഇൻ-ചാർജുമായ ശ്രീ. സാജു തോമസ് എ., മിനിക്കോയ് പി.എം.ശ്രീ മഹാത്മാഗാന്ധി സീനിയർ സെക്കൻഡറി സ്കൂളിലെ ഇക്കണോമിക്സ് ലക്ചററും പ്രിൻസിപ്പൽ ഇൻ-ചാർജുമായ ശ്രീ. മുഹമ്മദ് ഗന്ധിയാലികോതി എന്നിവർക്കാണ് സ്വയം വിരമിക്കലിന് അനുമതി ലഭിച്ചത്.

Advertisement

​വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, സി.സി.എസ് (പെൻഷൻ) റൂൾസ് 1972-ലെ റൂൾ 48(A)(1) പ്രകാരമാണ് നടപടി. ശ്രീ. രവീന്ദ്രനാഥൻ 2026 ജൂലൈ 17-നും, ശ്രീ. സാജു തോമസ് ജൂലൈ 31-നും, ശ്രീ. മുഹമ്മദ് ഗന്ധിയാലികോതി ജൂലൈ 18-നും ഔദ്യോഗിക ചുമതലകളിൽ നിന്നും ഒഴിഞ്ഞുമാറും. അഡ്മിനിസ്‌ട്രേറ്ററുടെ പ്രത്യേക അനുമതിയോടെയാണ് ഈ ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here