കവരത്തി: ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (LDCL) പുറത്തിറക്കിയ സർക്കുലർ പ്രകാരം കൊച്ചിൻ ഷിപ്പ്‌യാർഡ് പരിസരത്തും കപ്പലുകളിലും വീഡിയോകളും ഫോട്ടോകളും പകർത്തുന്നതിനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തി.

Advertisement

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ റിപ്പയർ ഡോക്കിലും പരിസരത്തും വെച്ച് കപ്പലിലെ ക്രൂ മെമ്പർ വീഡിയോകൾ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. ഷിപ്പ്‌യാർഡ് പരിസരം, നിർമ്മാണത്തിലിരിക്കുന്നതോ അറ്റകുറ്റപ്പണി നടത്തുന്നതോ ആയ കപ്പലുകൾ എന്നിവ 1923-ലെ ‘ഒഫീഷ്യൽ സീക്രട്ട്സ് ആക്ട്’ പ്രകാരം സംരക്ഷിത മേഖലകളാണെന്നും സർക്കാർ ഇവയെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

നിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥരെയോ ക്രൂ മെമ്പർമാരെയോ കപ്പലിൽ നിന്ന് ഉടനടി നീക്കം ചെയ്യുമെന്നും അവരെ കരിമ്പട്ടികയിൽ പെടുത്തുമെന്നും കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി. എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഈ നിർദ്ദേശങ്ങൾ നൽകാനും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും കപ്പൽ മാസ്റ്റർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here