കവരത്തി: ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സഈദിന്റെ അധ്യക്ഷതയിൽ കവരത്തി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ഏപ്രിൽ 7-ന് വികസന പദ്ധതികളുടെ അവലോകനത്തിനായുള്ള ‘ദിശ’ യോഗം നടന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച യോഗത്തിൽ ലക്ഷദ്വീപ് കളക്ടറുടെ ചുമതല വഹിക്കുന്ന ശ്രീ. ശിവം ചന്ദ്ര ഐ.എ.എസ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ മേധാവികൾ പങ്കെടുത്തു.

Advertisement

ദ്വീപ് നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ യോഗത്തിൽ അവതരിപ്പിച്ച എം.പി., അവയ്ക്ക് അടിയന്തരമായ പരിഹാരം കാണണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതിക്കായി വകുപ്പ് മേധാവികളുടെ പൂർണ്ണ സഹകരണവും പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു. ലക്ഷദ്വീപ് ജനതയുടെ ക്ഷേമവും വികാസവുമാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here