കൊച്ചി: ലക്ഷദ്വീപിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന “നോ വെഹിക്കിൾ ഡേ” (വാഹനരഹിത ദിനം) സംബന്ധിച്ച ഉത്തരവ് റംസാൻ മാസം അവസാനിക്കുന്നത് വരെ നടപ്പിലാക്കില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ കേരള ഹൈക്കോടതിയിലാണ് ഭരണകൂടത്തിന്റെ അഭിഭാഷകൻ ഈ ഉറപ്പ് നൽകിയത്. ഭരണകൂടം നൽകിയ ഈ സത്യവാങ്മൂലം കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് 2026 മാർച്ച് 16-ലേക്ക് മാറ്റിയിരിക്കുകയാണ്. അതുവരെ വാഹന നിയന്ത്രണ ഉത്തരവ് നടപ്പിലാക്കില്ല എന്നത് ദ്വീപ് നിവാസികൾക്ക് താൽക്കാലിക ആശ്വാസമാകും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here