ചെത്ത്‌ലാത്ത്/ബിത്ര: ലക്ഷദ്വീപിലെ ചെത്ത്‌ലാത്ത്, ബിത്ര ദ്വീപുകളിലെ ഡാക്ക് ബംഗ്ലാവുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകിക്കൊണ്ടുള്ള കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവ് ഉടനടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെത്ത്‌ലാത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ബി.ഡി.ഒ മുഖാന്തരവും, ബിത്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (AO) മുഖാന്തരവും കളക്ടർക്ക് നിവേദനം സമർപ്പിച്ചു.

Advertisement

​ദ്വീപുകളുടെ സാംസ്കാരികവും സാമൂഹികവുമായ അന്തരീക്ഷത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് അധികൃതർ പിന്തിരിയണമെന്നും, ഉത്തരവ് പിൻവലിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് കമ്മിറ്റികൾ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here