
കൊച്ചി: കൂട്ടപ്പിരിച്ചുവിടലുകൾ, ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താതിരിക്കൽ, കൂടാതെ രണ്ടായിരത്തിലധികം സ്ഥിരം പോസ്റ്റുകൾ ഇല്ലാതാക്കാനുള്ള (Abolish) ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (LSA) ശക്തമായ പ്രതിഷേധവുമായി രംഗത്ത്. പതിനായിരത്തിലേറെ വരുന്ന ഉദ്യോഗാർത്ഥികളുടെ ഭാവിക്കായി ഭരണകൂടത്തിന്റെ “അടിമച്ചങ്ങലകളെ തകർക്കാൻ” ലക്ഷ്യമിട്ടുള്ള ‘ഇൻക്വിലാബ്’ എന്ന പേരിൽ എൽ.എസ്.എ. സമരം പ്രഖ്യാപിച്ചു.
ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ മിസ്ബാഹുദ്ധീന്റെ നേതൃത്വത്തിൽ സംഘടനയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സമര പ്രഖ്യാപന പോസ്റ്റർ പ്രകാശനം ചെയ്തത്. “ഇൻക്വിലാബ്” സമരോത്സുക വിദ്യാർഥിത്വം, പ്രക്ഷുപ്ദ്ധാധിഷ്ഠിത വർത്തമാനം എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.
