കവരത്തി: കവരത്തിയിൽ താൽക്കാലിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പവർ ഹൗസിലെ പ്രധാന എഞ്ചിൻ തകരാറിലായതിനെ തുടർന്നാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മാർച്ച്‌ പതിനൊന്നു മുതൽ എഞ്ചിൻ ശരിയാക്കുന്നതുവരെ പകലും രാത്രിയും ഓരോ ഉപഭോക്താവിനും 2 മണിക്കൂർ വീതം വൈദ്യുതി വിതരണം മുടങ്ങുന്നതാണെന്ന് ലക്ഷദ്വീപ് വൈദ്യുതി വകുപ്പ് അറിയിച്ചു.

ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ സി.ടി. അൻവർ സാദത്തിന്റെ അറിയിപ്പിൽ താൽക്കാലിക വൈദ്യുതി നിയന്ത്രണത്തിന് ഉപഭോക്താക്കളുടെ സഹകരണം ആവശ്യപ്പെട്ടു. കൂടാതെ രാത്രി സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക വഴി ലോഡ് ഷെഡിങ് ഒഴിവാക്കാൻ സാധിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here