കൽപ്പേനി: കവരത്തി ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ സ്നേഹ സൗഹാർദ യാത്ര സംഘടിപ്പിച്ചു. കഴിഞ്ഞ നാലു വർഷങ്ങളായി നടന്നുവരുന്ന യാത്ര ഈ വർഷം കൽപ്പേനി, ചെറിയം ദ്വീപുകളിലാണ് നടന്നത്. നമ്മുടെ കടലോരങ്ങളും ലഗൂണും ഭംഗിയായി നിലനിർത്തുക, പ്ലാസ്റ്റിക് മുക്തമാക്കുക, തണൽ മരങ്ങൾ നട്ടു പിടിപ്പിക്കുക, പുതു തലമുറയെ ഇത്തരം കാര്യങ്ങളിലേക്ക് പ്രചോദിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യാത്ര സംഘടിപ്പിച്ചതെന്ന് ഓട്ടോ യൂണിയൻ ഭാരവാഹികൾ പറഞ്ഞു. കൽപ്പേനി നഴ്സറി സ്കൂൾ വിദ്യാർത്ഥികളെ സന്ദർശിച്ച ഇവർ, വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനങ്ങൾ കൈമാറി. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയർ ചെറിയകോയ, കവരത്തി ഓട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ഉബൈദുള്ള കെ.പി, കൽപ്പേനി ഓട്ടോ യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Home Lakshadweep കൽപ്പേനി ദ്വീപിലെ വിദ്യാർത്ഥികളെ സന്തോഷിപ്പിച്ച് കവരത്തി ഓട്ടോ യൂണിയന്റെ സ്നേഹ സൗഹാർദ യാത്ര.