കൊച്ചി: ബി.എസ്.എൻ.എൽ കൊച്ചിയിൽ സംഘടിപ്പിച്ച 10 കിലോമീറ്റർ മാരത്തണിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി കടമത്ത് ദ്വീപ് സ്വദേശി മുഹമ്മദ് യാസീൻ എ.സി. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലും മാരത്തൺ സംഘടിപ്പിച്ചത്. ഒളിമ്പ്യൻ സാജൻ പ്രകാശിൽ നിന്നും മുഹമ്മദ് യാസീൻ സമ്മാനം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം ഇന്ത്യൻ നേവി നടത്തിയ മാരത്തണിലും മുഹമ്മദ് യാസീൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ലക്ഷദ്വീപിലെ മുതിർന്ന അത്ലറ്റിക്സ് കോച്ച് മുഹമ്മദ് ജവാദ് ഹസന്റെ ശിഷ്യനാണ്.