കവരത്തി: ദേശീയ ആയുഷ് മിഷൻ ലക്ഷദ്വിപ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ 9 ആമത് ദേശീയ ആയുർവേദ ദിനാഘോഷ പരിപാടികൾ എല്ലാ ദ്വീപുകളിലും സംഘടിപ്പിച്ചു. കവരത്തി ദ്വീപിൽ സംഘടിപ്പിച്ച പരിപാടികൾ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ജലീൽ ഉദ്ഘാടനം ചെയ്തു. യോഗാ പരിശീലനം, ആയുഷ് പ്രതിജ്ഞ, ആയുർ ആഹാർ ഫുഡ് എക്സിബിഷൻ എന്നിവ ആയുർവേദ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു. ഹെൽത്ത് എഡ്യൂക്കേഷൻ ഓഫീസർ പി.കോയ, ആയുഷ് പ്രോഗ്രാം മാനേജർ പി.മുജീബ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ അഫ്രുന്നസറി, വിഷയവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസും, എൽ.എം.ഒ ഡോ ഫെബിനാ ലത്തീഫ് നന്ദി പ്രകാശനവും നടത്തി. ദ്വീപ്ശ്രീ വനിതാ കൂട്ടായ്മകൾ, ആരോഗ്യ പ്രവർത്തകർ എന്നിവരും ചടങ്ങിൽ സന്നിദ്ധരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here