കിൽത്താൻ: കിൽത്താൻ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കിൽത്താൻ യൂത്ത് കോൺഗ്രസ് സെക്രട്ടറി യാസർ അറഫാത്ത് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്തയച്ചു. കിൽത്താൻ ഹോസ്പിറ്റലിൽ അടിസ്ഥാന സൗകര്യങ്ങളോ, ആത്യവശ്യ മരുന്നുകളോ ഇല്ല, അടിയന്തരമായി മരുന്നുകൾ എത്തിക്കണം, ഹോസ്പിറ്റലിൻ്റെ ശോചനീയവസ്ഥക്ക് ഉടൻ പരിഹാരം കണ്ട് കൊണ്ട് പുതിയ ബിൽഡിങ്ങിൻ്റെ പണി ഉടൻ ആരംഭിക്കണം, കിൽത്താനിലെ ഹോസ്പിറ്റലിൻ്റെ പ്രവർനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അടിയന്തരമായ നടപടികൾ വേണമെന്ന് കിൽത്താൻ യൂത്ത് കോൺഗ്രസ് സെക്രട്ടറി യാസർ അറഫാത്ത് മെഡിക്കൽ ഡയറക്ടർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Home Lakshadweep കിൽത്താൻ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്.