കവരത്തി: ലക്ഷദ്വീപിൽ നടന്ന ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിക്കുകയോ വിവരങ്ങൾ അറിയിക്കുകയോ ചെയ്തില്ലെന്നാരോപിച്ച് ലക്ഷദ്വീപ് ലോക്സഭാംഗം ഹംദുള്ള സഈദ് എം.പി അവകാശലംഘന നോട്ടീസ് നൽകി. സെപ്റ്റംബർ 4-ന് ലോക്സഭാ പ്രിവിലേജസ് കമ്മിറ്റി ചെയർമാൻ രവിശങ്കർ പ്രസാദിന് അയച്ച കത്തിലാണ് എം.പി പരാതി ഉന്നയിച്ചത്. ഓഗസ്റ്റ് 31-ന് അഗത്തിയിൽ നടന്ന ഉപരാഷ്ട്രപതിയുടെ പരിപാടിയെക്കുറിച്ച് ക്ഷണമോ സമയക്രമം, പ്രോട്ടോക്കോൾ ക്രമീകരണങ്ങൾ തുടങ്ങിയ ഔദ്യോഗിക വിവരങ്ങളോ ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്ന് തനിക്ക് ലഭിച്ചില്ലെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.

​ഓഗസ്റ്റ് 27-ന് ഉപരാഷ്ട്രപതി സെക്രട്ടേറിയറ്റിൽ നിന്ന് ലഭിച്ച ഒരു ഇ-മെയിൽ മാത്രമാണ് ആകെയുള്ള ഔദ്യോഗിക വിവരമെന്നും, കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പരിപാടിക്കായി ഉപരാഷ്ട്രപതി എത്തുന്നെന്ന കാര്യം മാത്രമാണ് അതിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനപ്രതിനിധിയെ ഭരണഘടനാപരമായ ഇത്തരം ഉന്നത പരിപാടികളിൽ നിന്ന് ഒഴിവാക്കുന്നത് പാർലമെന്ററി-ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. വിഷയം പ്രിവിലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നും, ക്ഷണപ്പട്ടികയും പ്രോട്ടോക്കോൾ രേഖകളും പരിശോധിച്ച് ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടണമെന്നും എം.പി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here