കവരത്തി: ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ കവരത്തി ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന പഞ്ചായത്ത് വാർഡ് തല ഫുട്ബോൾ ടൂർണമെന്റിന് കവരത്തി സ്കൂൾ സ്റ്റേഡിയത്തിൽ തുടക്കമായി. KFA കവരത്തി ചാമ്പ്യൻഷിപ്പിന്റെ വർണാഭമായ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മുൻകാല താരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച പ്രദർശന മത്സരം കാണികൾക്ക് ആവേശമായി. പ്രഗത്ഭ മിഡ്ഫീൽഡർ അൻവർ കെ. ഐ. നയിച്ച ടീം തൂഫാനും ഇസ്മായിൽ നയിച്ച അൾട്രാ ലെജൻഡ്സും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ, എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ടീം തൂഫാൻ വിജയം നേടി. ജേതാക്കൾക്കുള്ള മെഡലുകളും ട്രോഫിയും സ്പോർട്സ് ഓർഗനൈസർ സി. പി. നജ്മുദ്ദീൻ, ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് അലി, സെക്രട്ടറി നിസാമുദ്ദീൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു.

​17 ദിവസം നീണ്ടുനിൽക്കുന്ന ഈ ലീഗ് പോരാട്ടത്തിൽ കവരത്തിയിലെ 10 വാർഡുകളിൽ നിന്നുള്ള ടീമുകളാണ് വിവിധ ക്ലബ്ബുകളുടെ പിന്തുണയോടെ മാറ്റുരയ്ക്കുന്നത്. ബി.ബി.സി (വാർഡ് 1), വിക്ടറി ക്ലബ് (വാർഡ് 2), പാരഡൈസ് ക്ലബ് (വാർഡ് 3), ബ്ലൂ ഡയമണ്ട് (വാർഡ് 4), ബ്ലാക്ക് ടൈംസ് ക്ലബ് (വാർഡ് 6), ഗാലക്സി (വാർഡ് 7), കബീർ ക്ലബ് (വാർഡ് 8), മിലാൻ എഫ്.സി (വാർഡ് 10), അൺഎംപ്ലോയീസ് എഫ്.സി (വാർഡ് 11), വി.സി.സി (വാർഡ് 12) എന്നീ ക്ലബ്ബുകളാണ് കിരീടത്തിനായി പോരാടുന്നത്. വാശിയേറിയ ലീഗ് മത്സരങ്ങൾക്ക് ശേഷം സെപ്റ്റംബർ 14-നാണ് ഫൈനൽ പോരാട്ടം അരങ്ങേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here