കവരത്തി: കേരളത്തിൽ ഇന്ന് ചെറിയപെരുന്നാൾ ആഘോഷിച്ചപ്പോൾ ലക്ഷദ്വീപിൽ നാളെയാണ് ഈദുൽ ഫിത്വർ. ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈകുന്നേരത്തോടെ ശവ്വാൽ മാസപ്പിറവി ദൃശ്യമായതായി ഔദ്യോഗിക സ്ഥിരീകരണം വന്നു. 29 റമദാൻ വ്രതങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ദ്വീപ് നിവാസികൾ നാളെ പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്.

Advertisement

​കേരളത്തിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ഇന്ന് വെള്ളിയാഴ്ചയായിരുന്നു ചെറിയപെരുന്നാൾ. എന്നാൽ ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ ഇന്ന് വൈകുന്നേരമാണ് മാസപ്പിറവി കണ്ടത്. ഇതോടെ നാളെ ശനിയാഴ്ച ദ്വീപ് സമൂഹങ്ങളിലെ പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ഫിത്വർ സക്കാത്ത് നൽകിയും വിശ്വാസികൾ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. ദ്വീപിലെ വിശ്വാസികൾ നാളെയാണ് പരസ്പരം ഈദ് ആശംസകൾ കൈമാറുന്നത്. വ്രതശുദ്ധിയുടെ ഒരു മാസക്കാലത്തിന് സമാപനം കുറിച്ചുകൊണ്ട് സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശവുമായാണ് ലക്ഷദ്വീപ് നാളെ ചെറിയപെരുന്നാളിനെ വരവേൽക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here