ആന്ത്രോത്ത്: അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ആന്ത്രോത്ത് സായ് സ്പോർട്സ് ട്രെയിനിംഗ് സെന്ററിൽ (SAI STC) വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മാർച്ച് 6-ന് നടന്ന ചടങ്ങിൽ ആന്ത്രോത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിറിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. ഷാഹിദ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീകൾ കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ആന്ത്രോത്ത് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നാഹിദ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വനിതകളുടെ ശാക്തീകരണത്തെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ത്രീ മുന്നേറ്റങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. സായ് സെന്റർ ഇൻ ചാർജ് മുഹമ്മദ് ഷഫീഖ് എം, യോഗ ഇൻസ്ട്രക്ടർ സയ്യിദ് അഹമ്മദ് ജാഫർ സാദിഖ് എസ്.വി, അസിസ്റ്റന്റ് ഫുട്ബോൾ കോച്ച് സജിത്ത് ആന്റോ എന്നിവർ പരിപാടിയിൽ സംബന്ധിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. കായികതാരങ്ങളും ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങ് സ്ത്രീശക്തിയുടെയും ഒത്തൊരുമയുടെയും വിളംബരമായി മാറി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here