
കൽപ്പേനി: കൽപ്പേനി ദ്വീപിനെ ഒരു വെസൽ ഹബ്ബായി ഉയർത്തണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ലക്ഷദ്വീപ് എൽ.ജെ.പി. (ലോക് ജനശക്തി പാർട്ടി) ഘടകം പോർട്ട് ഡയറക്ടർക്കും അഡ്വൈസറിനും കത്തയച്ചു.
പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറി ഹുസൈൻ പള്ളത്തിന്റെ നേതൃത്വത്തിലാണ് ഈ ആവശ്യം ഉന്നയിച്ച് അധികൃതർക്ക് കത്ത് നൽകിയത്. കൽപ്പേനിയെ വെസൽ ഹബ്ബാക്കി മാറ്റുന്ന നടപടി, ദ്വീപുകൾ തമ്മിലുള്ളതും അതുപോലെ ദ്വീപുകളും മെയിൻലാൻഡും തമ്മിലുമുള്ള ഗതാഗത സൗകര്യം കൂടുതൽ എളുപ്പത്തിലാക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ഇത് കൽപ്പേനിയിലെയും മറ്റ് ദ്വീപുകളിലെയും വിനോദസഞ്ചാര, വ്യാപാര, ഗതാഗത മേഖലകളുടെ വളർച്ചയ്ക്ക് വലിയ സഹായമാകും.
ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള അടിയന്തിര യാത്രകൾക്ക് സൗകര്യമൊരുക്കാനും ഈ നടപടിയിലൂടെ സാധിക്കുമെന്ന് എൽ.ജെ.പി. പ്രതീക്ഷിക്കുന്നു.
എൽ.ജെ.പി. യൂത്ത് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഷഹീം, ട്രഷറർ സാബിർഷാ എന്നിവർ ചേർന്ന് കത്തിന്റെ പകർപ്പ് കൽപ്പേനി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർക്കും (ബി.ഡി.ഒ.) കൈമാറി.
