കവരത്തി: ബി.എസ്.എൻ.എലിന്റെ 24-ാം സ്ഥാപകദിനവും ൺ, 25-ാം വർഷത്തിലേക്ക് കടക്കുന്നതിൻ്റെയും ഭാഗമായി ലക്ഷദ്വിപിലും വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

കവരത്തി ദ്വീപിൽ സ്ക്കൂൾ വിദ്യാത്ഥികൾക്കായി സംഘടിപ്പിച്ച പെയ്ൻ്റിംഗ് മത്സരത്തിലെ വിജയികൾക്ക്

സ്ക്കൂൾ പ്രിൻസിപ്പൾ സി.രാജേന്ദ്രൻ, ബി.എസ്.എൻ.എൽ ലക്ഷദ്വീപ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയശ്രീ സുരേഷ്, സ്ക്കൂൾ ഹെഡ്മാസ്റ്റർമാരായ ശൗക്കത്, ദസ്തകീർ എന്നിവർ ട്രോഫികളും സർറ്റിഫിക്കറ്റുകളും വിതരണം ചെയ്തു.

ആഘോഷ പരിപാടികളുടെ ഭാഗമായി സ്ക്യൂബാ ഡൈവിംഗ്, ബീച്ച് ഫുഡ്ബോൾ എന്നിവയും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here